Asianet News MalayalamAsianet News Malayalam

പ്രവാസി വിഭവശേഷി കുടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തണമെന്ന് കെ എന്‍ ബാലഗോപാല്‍

സ്വയംതൊഴില്‍ സംരംഭകര്‍ക്ക് വളരെ മികച്ച ഒരു പദ്ധതിയായിരിക്കും ഇത്. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്ന പദ്ധതിയില്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂലധനത്തിന്റെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്നു. മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.

micro self employment scheme for expats inaugurated
Author
Thiruvananthapuram, First Published Oct 26, 2021, 5:02 PM IST

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ(expatriates) വിഭവശേഷി കേരളത്തിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കെ.എസ്.എഫ്.ഐയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതിയുടെ (micro self employment scheme )ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും ആധുനികമായ യന്ത്രസംവിധാനങ്ങളും ജീവതസാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിചയപ്പെട്ടിട്ടുള്ള പ്രവാസി സമൂഹം കൂടുതല്‍ പ്രൊഫഷണലിസത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള അനുഭവപരിജ്ഞാനം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളായി മധേഷ്യപോലുള്ള ഭാഗങ്ങളില്‍ നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഏറ്റവും ഫലപ്രദമായ ആശയങ്ങളും  അനുഭവമുണ്ട്. അവ നടപ്പാക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് നോര്‍ക്ക റൂട്സും കെ.എഫ്.ഐയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്‌കീം. കേരളത്തില്‍  626 ശാഖകളുള്ള കെ.എസ്.എഫ്.ഐക്ക് ബാങ്കുകളെക്കാള്‍ വേഗത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കും. സ്വയംതൊഴില്‍ സംരംഭകര്‍ക്ക് വളരെ മികച്ച ഒരു പദ്ധതിയായിരിക്കും ഇത്. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്ന പദ്ധതിയില്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂലധനത്തിന്റെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്നു.

മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പ്രവാസികള്‍ക്കും നാടിനും ഈ പദ്ധതി മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 
ചെറുകിട-ഇടത്തരം യന്ത്രവത്കൃത ഉപകരണങ്ങള്‍ വിപുലമായ തോതില്‍ ഉപയോഗിച്ചിട്ടുള്ള അനുഭവമുള്ളവരാണ് പ്രവാസികള്‍. കേരളത്തിലെ കാര്‍ഷിക-വ്യാവയാസിക മേഖലകളില്‍ അത്  പ്രയോജനപ്പെടുത്തിയാല്‍ വലിയ മാറ്റങ്ങള്‍ നാട്ടിലുണ്ടാക്കാന്‍ സാധിക്കും. ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതല്‍ പണം നാട്ടില്‍ തന്നെ നിക്ഷേപിക്കുന്നവരാണ് കേരളീയര്‍. പെട്രോളിയത്തിന്റെ വിലയിടിവു മുതല്‍ കോവിഡു മഹാമാരി വരെയുള്ള കാരണങ്ങളാല്‍ രൂപപ്പെട്ടിരിക്കുന്ന ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കൂടുല്‍ തൊഴില്‍സാധ്യതകള്‍ ഉണ്ടാക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. 

അതിന്റെ ഭാഗമായി രൂപീകരിച്ച നോര്‍ക്ക പ്രവാസി ഭദ്രത -പേള്‍ പദ്ധതി വിജയകമരായി മുന്നോട്ടു പോകുകുയാണ്. രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 30 കോടി രൂപയാണ് കുടുംബശ്രീക്ക് റിവോള്‍വിംഗ് ഫണ്ടായി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി മടങ്ങ് നേട്ടം സൃഷ്ടിക്കാന്‍ ആ പദ്ധതി കാരണമാവും. നോര്‍ക്കയും കെ.എസ്.എഫ്.ഐയും കൈകോര്‍ക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി കൂടുതല്‍ സംരംഭകര്‍ക്ക്  പ്രയോജനകരമാംവിധം മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. 
ചടങ്ങില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ പദ്ധതി അവതിരിപ്പിച്ചു. പദ്ധതിയുടെ ധാരണാപത്രം നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും കെ.എസ്.എഫ്.ഇ എം.ഡി വി.പി.സുബ്രമണ്യനും കൈമാറി. കെ.എസ്.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ.പീലിപ്പോസ് തോമസ് സ്വാഗതം പറഞ്ഞു.

(ഫോട്ടോ: നോര്‍ക്ക റൂട്ട്‌സും കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന നടപ്പാക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കുന്നു.)

Follow Us:
Download App:
  • android
  • ios