Asianet News MalayalamAsianet News Malayalam

തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുത്; സൗദിയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ പിഴ

ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെയുള്ള സമയങ്ങളിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. 

Midday work break 2019 to begin in Saudi Arabia
Author
Saudi Arabia, First Published Jun 17, 2019, 12:20 AM IST

റിയാദ്: സൗദി അറേബ്യ സമീപകാലത്തെ ഏറ്റവും വലിയ ചൂടിലേക്ക് നീങ്ങുമ്പോള്‍ ഉച്ചവിശ്രമം ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് തൊഴിലാളികള്‍. ഉച്ചവിശ്രമം നല്‍കണമെന്ന നിയമം ലംഘിച്ചാല്‍ 3000 റിയാൽ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂട് കൂടിയ സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം നിയമം നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയത്.

ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെയുള്ള സമയങ്ങളിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. നിർമ്മാണ മേഖല ഉൾപ്പെടെയുള്ള തുറസ്സായ സ്ഥലനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വന്നതോടെ ആശ്വാസമായത്.

ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെയുള്ള സമയങ്ങളിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികൾ ഒരാൾക്ക് 3000 റിയാൽ തോതിൽ പിഴ ചുമത്തും.

നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ സംഖ്യ ഇരട്ടിയാകും. തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യ സംരക്ഷണവും കണക്കിലെടുത്താണ് മധ്യാഹ്ന വിശ്രമം നിയമം നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയത്. ചൂടിന്റെ കാടിന്യം കൂടിയതോടെ സ്കൂളുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമം നിയമം നിലവിലുണ്ടാകുക. 
 

Follow Us:
Download App:
  • android
  • ios