വാണിജ്യ രംഗത്തെ യുസഫലിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് ബിരുദം സമ്മാനിക്കുന്നതെന്ന് സര്‍വകലാശാല അറിയിച്ചു. യു.എഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ‍്‍യാനാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. 

ദുബായ്: മലയാളി വ്യവസായി എം.എ യൂസഫലിക്ക് ബ്രിട്ടനിലെ മിഡില്‍സെക്സ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സര്‍വകലാശാലയുടെ ദുബായ് കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. വാണിജ്യ രംഗത്തെ യുസുഫലിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് ബിരുദം സമ്മാനിക്കുന്നതെന്ന് സര്‍വകലാശാല അറിയിച്ചു.

യു.എഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ‍്‍യാനാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ യൂസഫലി വഹിച്ച പങ്ക് പ്രധാനമാണെന്ന് ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് പറഞ്ഞു.