ലിബിയയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ മരണം 44 ആയി. 130 പേര്‍ക്ക് പരിക്കേറ്റു.
ട്രിപ്പോളി: ലിബിയയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ മരണം 44 ആയി. 130 പേര്‍ക്ക് പരിക്കേറ്റു. ട്രിപ്പോളിക്കു സമീപം കുടിയേറ്റക്കാരുടെ താമസസ്ഥലത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വിമത നേതാവ് ഖലീഫ ഹിഫ്തെർ നേതൃത്വം നൽകുന്ന ലിബിയൻ നാഷണൽ ആർമിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ലിബിയയുടെ ആരോപണം.
എന്നാല്‍ ലിബിയന്‍ നാഷണല്‍ ആര്‍മി ഇത് നിഷേധിച്ചു. ലിബിയന്‍ സൈന്യവും ലിബിയന്‍ നാഷണല്‍ ആര്‍മിയും ട്രിപ്പോളിയുടെ നിയന്ത്രണത്തിന് വേണ്ടി നടത്തുന്ന പോരാട്ടത്തിന്‍റെ ഭാഗമായാണ് വ്യോമാക്രമണം. 6000ത്തില്‍ അധികം ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് ലിബിയയില്‍ വിവിധയിടങ്ങളിലായി താമസിക്കുന്നത്.
