അക്കൗണ്ട് ബാലൻസ് 100 ദിനാറിൽ കുറവാണെങ്കിൽ പ്രതിമാസം രണ്ട് ദിനാർ ബാങ്കുകള്‍ ഈടാക്കിയിരുന്നു.

കുവൈത്ത് സിറ്റി : സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് രണ്ട് ദിനാർ ഫീസ് ഈടാക്കുന്നത് നിർത്തലാക്കാൻ ബാങ്കുകളോട് നിർദ്ദേശിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. ചില ബാങ്കുകൾ ശമ്പളം ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളിൽ നിന്ന് അക്കൗണ്ട് ബാലൻസ് 100 ദിനാറിൽ കുറവാണെങ്കിൽ പ്രതിമാസം രണ്ട് ദിനാർ ഈടാക്കിയിരുന്നു. ഈ ഫീസ് ഈടാക്കുന്നത് നിർത്താനാണ് സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകളോടും നിർദ്ദേശിച്ചിട്ടുള്ളത്. ചില ബാങ്കുകൾ അവരുടെ ശാഖകളിലെ ഉപഭോക്തൃ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഈടാക്കിയിരുന്ന 5 ദിനാർ ഫീസ് റദ്ദാക്കാനും സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.

read more: വെളിച്ചത്തിന്റെ വിസ്മയമൊരുക്കി ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം