ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം അനുഭവപ്പെട്ട വിവരം നാഷണല്‍ മെറ്റീരിയോളജി സെന്റര്‍  അറിയിച്ചത്.

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയില്‍ അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. 

ഫുജൈറയിലെ ധാദ്‌നയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാവിലെ 10.51നാണ് നേരിയ ഭൂചലനമുണ്ടായതെന്ന നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം അനുഭവപ്പെട്ട വിവരം നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടുകളില്ല. 

Scroll to load tweet…

Read Also -  വിദ്വേഷ പ്രസംഗ വീഡിയോ പങ്കുവെച്ചു; യുവതിക്ക് അഞ്ചു വര്‍ഷം തടവും ഒരു കോടി രൂപ പിഴയും

സ്വദേശിവത്കരണം; അര്‍ധവാര്‍ഷിക ടാര്‍ഗറ്റ് പാലിക്കാത്തവര്‍ക്ക് ജൂലൈ എട്ടു മുതല്‍ കനത്ത പിഴ

ദുബൈ: സ്വകാര്യ കമ്പനികളില്‍ സ്വദേശിവത്കരണത്തിന്റെ അര്‍ധ വാര്‍ഷിക ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് ജൂലൈ എട്ടു മുതല്‍ പിഴ ചുമത്തുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍, നിയമിക്കാന്‍ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. വര്‍ഷത്തില്‍ രണ്ടു ശതമാനമെന്ന നിലയിലാണ് ടാര്‍ഗറ്റ്.

Read Also - അച്ഛനാകാനുള്ള കാത്തിരിപ്പിനിടെ പ്രവാസി മലയാളിയുടെ ജീവിതത്തില്‍ ഭാഗ്യമെത്തി; നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം

അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അന്‍പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകവുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

YouTube video player