മരണകരണമോ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളോ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. 

മസ്‌കറ്റ്: കാണാതായ സ്വദേശി മരണപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലീസ്. മാര്‍ച്ച് 27 മുതല്‍ ഇബ്രി വിലായത്തിലെ വീട്ടില്‍ നിന്നും കാണാതായ 53 വയസ്സ് പ്രായമുള്ള ഖലീഫ ബിന്‍ സുലൈമാന്‍ അല്‍ ജാസ്സി എന്ന ഒമാനി പൗരനാണ് മരണപ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ അറിയിച്ചു. മരണകരണമോ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളോ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.