റിയാദ്: സൗദി അറേബ്യയിലെ ദമ്മാമില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ തമിഴ്‍നാട് സ്വദേശിയെയാണ് അല്‍ കോബാര്‍ കോര്‍ണിഷില്‍ നിന്ന് കണ്ടെത്തിയത്.

ചെന്നൈ സ്വദേശിയായ സക്കീര്‍ ഹുസൈന്റെ മകന്‍ റിഫാനെയാണ് ശനിയാഴ്ച കാണാതായത്. അല്‍ കോബാര്‍ കോര്‍ണിഷില്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിയെ ഇവിടെ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് അല്‍കോബാര്‍ പൊലീസില്‍ പരാതി നല്‍കുകയും ബന്ധുക്കളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പേരന്റ്സ് അസോസിയേഷനും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും ചെയ്തു. താമസ സ്ഥലത്തിനടുത്തുള്ള ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന കുട്ടിയെ തെരച്ചിലിനൊടുവില്‍  കണ്ടെത്തുകയായിരുന്നു.