ഇന്ന്(ശനിയാഴ്ച) പുലര്‍ച്ചെ മുതലാണ് കമലത്തെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ ബുഹൈറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി വയോധികയെ കണ്ടെത്തി. ബര്‍ദുബൈയിലെ മെട്രോ സ്‌റ്റേഷന് സമീപമുള്ള പാര്‍ക്കിലാണ് കാണാതായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പരേതനായ രാജന്റെ ഭാര്യ കമലത്തെ(74) കണ്ടെത്തിയത്.
ഇന്ന്(ശനിയാഴ്ച) പുലര്‍ച്ചെ മുതലാണ് കമലത്തെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ ബുഹൈറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ രാവിലെ മുതല്‍ അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തോളമായി മകളുടെ കുടുംബത്തിനൊപ്പം ഷാര്‍ജ അല്‍ നഹ്ദ സഹാറ മാളിന് സമീപമുള്ള ജുമാ അല്‍ മാജിദ് കെട്ടിടത്തിലെ ഫ്‌ലാറ്റിലായിരുന്നു കമലം താമസിച്ചിരുന്നത്. ഓര്‍മ്മക്കുറവുള്ള വ്യക്തിയായിരുന്നു.
