സുര്‍ വിലായത്തിലെ ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മസ്‍കത്ത്: ഒമാനിലെ കനത്ത മഴയില്‍ വാദിയിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. ബനീ ജാബിര്‍ ഏരിയയിലെ വാദിയില്‍ നിന്നാണ് സ്വദേശിയെ കാണാതായത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ നടത്തുകയായിരുന്നു. സുര്‍ വിലായത്തിലെ ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona