Asianet News MalayalamAsianet News Malayalam

190 ചതുരശ്ര മീറ്റർ സ്റ്റുഡിയോ സ്‌പേസ്, 47 ചതുരശ്ര മീറ്റർ കൺട്രോൾ റൂം; ആധുനിക റെക്കോർഡിങ് സ്റ്റുഡിയോ സൗദിയിൽ

ഗായകസംഘങ്ങളുടെയും വ്യക്തിഗത കലാകാരന്മാരുടെയും വർക്കുകൾ, ഫിലിം റിഹേഴ്‌സലുകൾ, സംഗീത വീഡിയോകൾ, ഓർക്കസ്ട്രൽ സെഷനുകൾ എന്നിവയുൾപ്പെടെ നിരവധി ഓഡിയോ റെക്കോർഡിങ് ആവശ്യങ്ങൾക്കായി സ്റ്റുഡിയോ ഉപയോഗിക്കാം.

modern recording studio to be established in saudis alula
Author
First Published Mar 3, 2024, 8:10 PM IST


റിയാദ്: സൗദി അറേബ്യയിലെ പൗരാണിക വിനോദസഞ്ചാര കേന്ദ്രമായ അൽഉലയിൽ അത്യാധുനിക റെക്കോർഡിങ് സ്റ്റുഡിയോ സ്ഥാപിക്കുന്നു. അൽഉല ചലച്ചിത്ര ഏജൻസിയായ ‘ഫിലിം അൽഉല’യുടെ കീഴിലാണ് അത്യാധുനിക റെക്കോർഡിങ് സ്റ്റുഡിയോ സ്ഥാപിക്കുന്നത്. 

സ്റ്റുഡിയോ കോംപ്ലക്സിെൻറ വിപുലീകരണത്തിെൻറ ഭാഗമായി നിർമിക്കുന്ന സ്റ്റുഡിയോ ഈ വർഷം ജൂണിൽ പ്രവർത്തനസജ്ജമാകും. 190 ചതുരശ്ര മീറ്റർ സ്റ്റുഡിയോ സ്‌പേസ്, 47 ചതുരശ്ര മീറ്റർ കൺട്രോൾ റൂം, രണ്ട് ഐസൊലേഷൻ ബൂത്തുകൾ, കാറ്ററിങ്, റാക്ക് റൂം തുടങ്ങിയ സൗകര്യങ്ങളാണ് സ്റ്റുഡിയോയിൽ ഒരുക്കുക. ഗായകസംഘങ്ങളുടെയും വ്യക്തിഗത കലാകാരന്മാരുടെയും വർക്കുകൾ, ഫിലിം റിഹേഴ്‌സലുകൾ, സംഗീത വീഡിയോകൾ, ഓർക്കസ്ട്രൽ സെഷനുകൾ എന്നിവയുൾപ്പെടെ നിരവധി ഓഡിയോ റെക്കോർഡിങ് ആവശ്യങ്ങൾക്കായി സ്റ്റുഡിയോ ഉപയോഗിക്കാം.

Read Also- രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

പ്രഫഷനൽ റെക്കോർഡിങ് എൻജിനീയർമാരുടെയും കലാകാരന്മാരുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള അത്യാധുനിക ഓഡിയോ റെക്കോർഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്റ്റുഡിയോ സജ്ജീകരിക്കുക. ചലച്ചിത്ര-സംഗീത നിർമാണത്തിനുള്ള മുൻനിര കേന്ദ്രമാക്കി അൽഉലയെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios