Asianet News MalayalamAsianet News Malayalam

സുല്‍ത്താന്‍ ഖാസൂസ് ബിന്‍ സയിദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മോദി

''ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും വിലമതിക്കാനാവാത്ത വിധത്തിൽ എന്നും നിലനിൽക്കും. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.'' മോദി ട്വിറ്ററിൽ കുറിച്ചു.

Modi condoles demise of Oman Sultan Qaboos at twitter
Author
Oman, First Published Jan 11, 2020, 10:18 AM IST

ഒമാൻ: ഒമാൻ‌ ഭരണാധികാരി ഖാസൂസ് ബിൻ സയ്യിദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി. സമാധാനത്തിന്റെ ദീപസ്തംഭം എന്നാണ്  മോദി അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചത്. ''സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ നിര്യാണ വാർത്ത കേട്ടപ്പോൾ‍ ഞാൻ അതീവദുഖിതനായി. ഒമാനെ പുരോ​ഗതിയിലെക്ക് നയിച്ച, ദീർഘവീക്ഷണമുളള നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു.  ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും വിലമതിക്കാനാവാത്ത വിധത്തിൽ എന്നും നിലനിൽക്കും. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.'' മോദി ട്വിറ്ററിൽ കുറിച്ചു.

അറബ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണ തലപ്പത്തിരുന്ന വ്യക്തിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്  ഒമാന്റെ ഭരണസാരഥ്യം ഏറ്റെടുത്ത് അൻപതാം വർഷത്തിലാണ് വിടപറയുന്നത്.  ഒമാൻ എന്ന രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കു കാരണക്കാരനായ ഭരണാധികാരി അഞ്ചുവര്‍ഷത്തിലേറെയായി അര്‍ബുദ രോഗബാധിതനായിരുന്നു. 2014 ഓഗസ്റ്റിൽ  ഇദ്ദേഹം ജർമനിയിലേക്ക്  പോകുകയും എട്ടു മാസത്തെ ചികിത്സക്ക് ശേഷം 2015 മാർച്ചിൽ രാജ്യത്ത് മടങ്ങിയെത്തുകയും ചെയ്തിരുന്നു. തുടർന്ന് സജീവമായി ഭരണ കാര്യങ്ങളിൽ ഇടപെട്ടു വരികയായിരുന്നു. അതിനിടയിലാണ് നിര്യാതനായത്. 


 

Follow Us:
Download App:
  • android
  • ios