കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് രാജ്യത്തേക്ക് വരാന്‍ അനുമതി. ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇവര്‍ക്ക് ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിമാന കമ്പനികള്‍ക്ക് വ്യോമയാന വകുപ്പ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ഇവരുടെ ഭാര്യ/ ഭര്‍ത്താവ് മക്കള്‍ എന്നിവര്‍ക്കുമാണ് കുവൈത്തിലേക്ക് നേരിട്ട് വരാന്‍ അനുമതിയുള്ളത്. തിരികെയെത്തുന്നവര്‍ക്ക് ഇഖാമയോ എന്‍ട്രി വിസയോ ഉണ്ടാകണം. ഇവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. അതേസമയം ഗാര്‍ഹിക തൊഴിലാളികളുടെ മടക്കത്തിനായി രജിസ്ട്രേഷന്‍ ആരംഭിച്ചു.