Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കൂടുതല്‍ കൊവിഡ് റാപ്പിഡ് ടെസ്റ്റിങ് സെന്ററുകള്‍ തുറന്നു

അബുദാബിയില്‍ ഗാന്‍ദൂതിലെ ലേസര്‍ സ്ക്രീനിങ് സെന്ററിന് പുറമെ സായിദ് സ്‍പോര്‍ട്സ് സിറ്റിയിയിലും കോര്‍ണിഷിലും പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദുബായില്‍ മിന റാഷിദ്, അല്‍ ഖവാനീജ് എന്നിവിടങ്ങളിലാണ് പരിശോധാ കേന്ദ്രങ്ങള്‍. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങളുടെ വിവരവും പ്രവൃത്തി സമയവും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 

More Covid 19 rapid testing centres opened across UAE
Author
Abu Dhabi - United Arab Emirates, First Published Aug 23, 2020, 8:55 AM IST

അബുദാബി: അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കൊവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. ലേസര്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പരിശോധനയ്ക്ക് 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്.

അബുദാബിയില്‍ ഗാന്‍ദൂതിലെ ലേസര്‍ സ്ക്രീനിങ് സെന്ററിന് പുറമെ സായിദ് സ്‍പോര്‍ട്സ് സിറ്റിയിയിലും കോര്‍ണിഷിലും പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദുബായില്‍ മിന റാഷിദ്, അല്‍ ഖവാനീജ് എന്നിവിടങ്ങളിലാണ് പരിശോധാ കേന്ദ്രങ്ങള്‍. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങളുടെ വിവരവും പ്രവൃത്തി സമയവും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 

മുന്‍കൂട്ടി അപ്പോയിന്റ്മെന്റ്  എടുത്ത ശേഷം പരിശോധനാ കേന്ദ്രങ്ങളിലെത്തി രക്ത സാമ്പിളുകള്‍ നല്‍കുകയാണ് വേണ്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ ഫലം വരും. നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നവര്‍ക്ക് 48 മണിക്കൂറിനകം അബുദാബിയില്‍ പ്രവേശിക്കാം. പോസിറ്റീവ് റിസള്‍ട്ടാണ് വരുന്നതെങ്കില്‍ പി.സി.ആര്‍ പരിശോധനയ്ക്ക് മൂക്കില്‍ നിന്നുള്ള സ്രവമെടുക്കും. ഇതിന്റെ ഫലം വരുന്നത് വരെ ക്വാറന്റീനില്‍ കഴിയണം. 

Follow Us:
Download App:
  • android
  • ios