മനാമ: വന്ദേ ഭാരത് ദൗത്യത്തില്‍ ബഹ്‌റൈനില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് നാല് സര്‍വ്വീസുകളാണ് ഓഗസ്റ്റ് 31 മുതലുള്ള പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്തേക്കും മൂന്നിന് കോഴിക്കോട്ടേക്കും അഞ്ചിന് കൊച്ചിയിലേക്കും ഒമ്പതിന് കണ്ണൂരിലേക്കുമാണ് ബഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഹൈദരാബാദിലേക്ക് മൂന്ന് സര്‍വ്വീസുകളും ദില്ലിയിലേക്ക് ഒരു സര്‍വ്വീസും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.