മസ്കറ്റ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ. മൂന്നാംഘട്ടത്തിൽ 15 വിമാനങ്ങളാണ് കേരളത്തിലെത്തുക. വന്ദേഭാരത് ദൗത്യത്തിന്റെ നിലവിലെ ഘട്ടത്തിൽ 23 വിമാന സർവീസുകളാണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് പ്രവാസികളുമായി മടങ്ങുക.

ഇതിൽ 15 സർവീസുകളും കേരളത്തിലേക്കുള്ളതാണെന്ന് മസ്കറ്റ് ഇന്ത്യൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു. ഇതിൽ ആറു സർവീസുകൾ കൊച്ചിയിലേക്കും നാല് സർവീസുകൾ തിരുവന്തപുരത്തേക്കും മൂന്നു വിമാനങ്ങൾ കോഴിക്കോട്ടേക്കും രണ്ടു സർവീസുകൾ കണ്ണൂരിലേക്കുമാണുള്ളത്. ജൂൺ ഒൻപതിന് ആരംഭിച്ച ഈ ഘട്ടം ജൂൺ മുപ്പതിന് അവസാനിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും നാട്ടിലേക്ക് മടങ്ങുവാൻ സാധിക്കും.

രോഗം ബാധിച്ചും തൊഴില്‍ നഷ്ടപ്പെട്ടും മാനസിക സമ്മര്‍ദ്ദം കൂടിയും സാമ്പത്തിക പ്രശ്‌നത്തിലായും ആയിരകണക്കിന് പ്രവാസികളാണ് ഒമാനിൽ കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളുടെ മടക്കയാത്ര ഇനിയും വൈകിക്കരുതേയെന്നാണ് സാമൂഹ്യ പ്രവർത്തകര്‍ ആവശ്യമുയര്‍ത്തുന്നത്. 

ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തണമെങ്കില്‍ കൊവിഡില്ലെന്നുള്ള രേഖ വേണം; നിബന്ധനയുമായി സര്‍ക്കാര്‍

ലോക്ക്ഡൗണില്‍ രാജ്യത്തിന് പുറത്ത് കുടുങ്ങിയ വിദേശികളെ സ്വാഗതം ചെയ്ത് യുഎഇ