Asianet News MalayalamAsianet News Malayalam

യുഎഇയിൽ നാളെ മുതൽ വീണ്ടും മഴ, ആശങ്ക വേണ്ടെന്ന് അധികൃതർ; മറ്റ് ഗൾഫ് രാജ്യങ്ങളിലും മുന്നറിയിപ്പ്

കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായിരുന്ന കാലാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്ര തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുക.

more rains expected in UAE from tomorrow rain warnings issued in other gulf countries too
Author
First Published Apr 21, 2024, 10:22 PM IST

അബുദാബി: യുഎഇയിൽ നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ വരും ദിവസങ്ങളിൽ വരാനിരിക്കുന്ന മഴയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായിരുന്ന കാലാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്ര തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

അതേസമയം ഖത്തറിലും ഒമാനിലും  മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. ഖത്തറിൽ ഞായറാഴ്ച രാത്രി ഇടിമിന്നലോടെയുള്ള മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി പ്രതിദിന കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതൽ നാല് അടി വരെ ഉയരത്തിൽ തിരയടിച്ചേക്കും. ഇത് എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ട്.  

ഒമാനിഷ 23-ാം തീയ്യതി മുതലാണ് മഴ മുന്നറിയിപ്പുള്ളത്. ന്യൂനമർദം നിലനിൽക്കുന്നതിനാൽ വാദികൾ നിറ‌ഞ്ഞൊഴുകുന്ന തരത്തിലുള്ള മഴയാണ് ഒമാനിൽ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇത് നിലനിൽക്കും. വിവിധ തീവ്രതയിലുള്ള മഴയും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധനമായും മഴ മുന്നറിയിപ്പുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios