Asianet News MalayalamAsianet News Malayalam

Covid precautions in Bahrain : ബഹ്റൈനില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ച കൂടുതല്‍ റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി

ബഹ്റൈനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയ നാല് റസ്റ്റോറന്റുകള്‍ ആരോഗ്യ മന്ത്രാലയം  അടച്ചുപൂട്ടി. 22 റസ്റ്റോറന്റുകളിലും കഫേകളിലും ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.

More restaurants closed for violating Covid protocols in Bahrain
Author
Manama, First Published Dec 27, 2021, 3:47 PM IST

മനാമ: ബഹ്റൈനില്‍ (Bahrain) കൊവിഡ് നിബന്ധനകളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്ന (violators of covid precautions) വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഒരാഴ്‍ചയ്‍ക്കിടെ നാല് റസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയതായി (restaurants shut down) ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനത്തും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ക്രിസ്‍മസ്‍ ആഘോഷങ്ങളുടെ ഭാഗമായി മുന്‍കരുതലുകളില്‍ അയവ് വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.

അടച്ചുപൂട്ടിയവയ്‍ക്ക് പുറമെ 22 റസ്റ്റോറന്റുകളിലും കഫേകളിലും ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവയ്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. ശനിയാഴ്‍ച മാത്രം 128 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആരോഗ്യ, ആഭ്യന്തര, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പരിശോധന നടത്തുന്നത്. നിരവധി റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇതിന് പുറമെ 11 മെന്‍സ് സലൂണുകളും രണ്ട് വിമണ്‍സ് സലൂണുകളും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ ഇപ്പോള്‍ യെല്ലോ സോണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ആഴ്‍ച മുതല്‍ തന്നെ നിയമലംഘകര്‍ക്കെതിരായ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ചുമത്തുന്നുമുണ്ട്.

Follow Us:
Download App:
  • android
  • ios