ദുബായ്: രണ്ടാഴ്ചത്തേക്ക് ആരും പുറത്തിറങ്ങരുതെന്ന് നിർദേശം. മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ട്രാം സർവീസുകളും നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസുകൾ നിർത്തിയത്. എന്നാൽ ബസുകൾ പതിവ് പോലെ സർവീസ് നടത്തും.

അതേസമയം യുഎഇയില്‍ ഇന്ന് 241 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1,505 ആയി. ഒരാള്‍കൂടി മരിച്ചതോടെ മരണസംഖ്യ 10 ആയി.മൂന്ന് ദിവസത്തിനുള്ളില്‍ 691പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയാിലാണ് രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച

ദിവസമാണിതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു. പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ പ്രതിദിനം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.