Asianet News MalayalamAsianet News Malayalam

വിശ്വാസികൾക്ക് നമസ്‍കരിക്കാൻ മക്ക ഹറമിൽ കൂടുതൽ സ്ഥലങ്ങൾ തുറന്നുകൊടുത്തു

കിങ് ഫഹദ് എക്സ്റ്റൻഷൻ ഏരിയയിലെ ഒന്നാം നിലയും അതിന് മുകളിലുള്ള ഭാഗവും നമസ്കാരത്തിന് തുറന്നു കൊടുക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് നിർദേശം നൽകിയത്. 

more space opened in makkah masjidul haram for praying
Author
Riyadh Saudi Arabia, First Published Apr 24, 2021, 9:17 PM IST

റിയാദ്: മക്ക മസ്‍ജിദുല്‍ ഹറമിലെ കോവിഡ് പശ്ചാത്തലത്തിൽ അടച്ച ഭാഗങ്ങളിൽ ചിലത് കൂടി വിശ്വാസികൾക്ക് നമസ്‍കരിക്കാൻ തുറന്നുകൊടുത്തു. കിങ് ഫഹദ് എക്സ്റ്റൻഷൻ ഏരിയയിലെ ഒന്നാം നിലയും അതിന് മുകളിലുള്ള ഭാഗവും നമസ്കാരത്തിന് തുറന്നു കൊടുക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് നിർദേശം നൽകിയത്. 

കൊവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും പാലിക്കാൻ നമസ്കരിക്കാനെത്തുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റമദാൻ പ്രമാണിച്ച് കൂടുതൽ പേർ ഹറമിലെത്തുന്നതു കൊണ്ടാണിത്. ശുചീകരിച്ചും അണുമുക്തമാക്കിയുമാണ് ഈ ഭാഗങ്ങൾ വിശ്വാസികൾക്ക് വേണ്ടി തുറന്നുകൊടുത്തത്. 

Follow Us:
Download App:
  • android
  • ios