മസ്‍കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഐ.എക്സ് 350 വിമാനമാണ് യാത്രക്കാരുമായി കുടുങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം യാത്രക്കാരാണ് ഇപ്പോഴും  മസ്‍കത്ത് അന്താരാഷ്‍ട്ര  വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്.

മസ്‍കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. മുടങ്ങിയ യാത്ര സംബന്ധിച്ച് 16 മണിക്കൂറുകള്‍ക്ക് ശേഷവും യാതൊരു തീരുമാനവുമാവാത്തതിനെ തുടര്‍ന്ന് യാത്രക്കാരും പ്രതിസന്ധിയിലാണ്.

മസ്‍കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഐ.എക്സ് 350 വിമാനമാണ് യാത്രക്കാരുമായി കുടുങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം യാത്രക്കാരാണ് ഇപ്പോഴും മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. യാത്രക്കാരുമായി റൺവേയിൽ എത്തിയ ശേഷമാണ് വിമാനം യാത്ര റദ്ദാക്കിയത്. യന്ത്രത്തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതോടെ ഒമാന്‍ സമയം പുലര്‍ച്ചെ 03:30ന് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഒമാന്റെ വിദൂര മേഖലകളിലുള്ള ഉൾപ്രദേശങ്ങളിൽ നിന്ന് വന്നിട്ടുള്ള ധാരാളം യാത്രക്കാരും കൂട്ടത്തിലുണ്ട്.