ഇന്ന് 1605 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 684 ഒമാൻ സ്വദേശികളും 921 പേർ വിദേശികളുമാണ്.

മസ്കറ്റ്: ഒമാനിൽ കൊവിഡ്19 മൂലം ഇന്ന് ആറു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം137 ആയി ഉയർന്നു. ഇന്ന് 1605 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 684 ഒമാൻ സ്വദേശികളും 921 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31706 ആയി. ഇതിൽ16408 പേർ സുഖം പ്രാപിച്ചുവെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

മൂന്ന് മാസത്തിനിടെ ഒമാനില്‍ നിന്ന് മടങ്ങിയത് 40,000ത്തോളം പ്രവാസികള്‍