റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് കസ്റ്റംസ് വിഭാഗം രണ്ടു സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രവാസി തൊഴിലാളികള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 18,000 മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികള്‍ വില്‍പ്പനയ്ക്കായി മദ്യം സൂക്ഷിച്ച രണ്ട് സ്ഥലങ്ങളില്‍ കസ്റ്റംസ് പരിശോധന. 18,000ത്തിലധികം മദ്യക്കുപ്പികളാണ് ഇവിടങ്ങളില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് കസ്റ്റംസ് വിഭാഗം രണ്ടു സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രവാസി തൊഴിലാളികള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 18,000ത്തിലധികം മദ്യക്കുപ്പികള്‍ പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് അധികൃതര്‍ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.