അധ്യാപക യോഗ്യത പരീക്ഷയില്‍ വിജയിച്ച  2,733 ഒമാനി പൗരന്മാര്‍ക്ക് ഇതുവഴി ജോലി ലഭിക്കും. 

മസ്‌കറ്റ്: ഒമാനിലെ വിവിധ സ്‌കൂളുകളില്‍ പ്രവാസി അധ്യാപകര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലം അറിയിച്ചു. ഒമാനിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 2,700ലധികം പ്രവാസി അധ്യാപകര്‍ക്ക് പകരമാണ് സ്വദേശികളെ നിയമിക്കുക.

പുതിയ അധ്യയന വര്‍ഷം മുതലാണ് നിയമനം നടപ്പിലാക്കുക. അധ്യാപക യോഗ്യത പരീക്ഷയില്‍ വിജയിച്ച 2,733 ഒമാനി പൗരന്മാര്‍ക്ക് ഇതുവഴി ജോലി ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂലൈയ്ക്ക് മുമ്പായി നിയമനം ലഭിക്കുന്നവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കും. ഈ വര്‍ഷം 32,000 ഒമാനികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona