നിലവിൽ ആഗോള നിലവാരത്തിലുള്ള ലൈസൻസുകളും ഡ്രൈവിംഗ് നിയമങ്ങളും പാലിക്കുന്ന രാജ്യങ്ങളിലാണ് ഈ ഇളവുകൾ ബാധകമാകുന്നത്.

അബുദാബി: അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോള്‍ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ പാസ്സാകേണ്ടതില്ല. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഇത് ബാധകമല്ല. ഈ സൗകര്യം യുഎഇയിൽ സ്ഥിരതാമസം ഇല്ലാത്തവർക്ക് മാത്രമാണ് ലഭിക്കുക.

നിലവിൽ ആഗോള നിലവാരത്തിലുള്ള ലൈസൻസുകളും ഡ്രൈവിംഗ് നിയമങ്ങളും പാലിക്കുന്ന രാജ്യങ്ങളിലാണ് ഈ ഇളവുകൾ ബാധകമാകുന്നത്. എ​സ്തോ​ണി​യ, അ​ൽ​ബേ​നി​യ, പോ​ർ​ചു​ഗ​ൽ, ചൈ​ന, ഹം​ഗ​റി, ഗ്രീ​സ്, യു​ക്രെ​യ്ൻ, ബ​ൾ​ഗേ​റി​യ, സ്ലൊ​വാ​ക്യ, സ്ലൊ​വേ​നി​യ, സെ​ർ​ബി​യ, സൈ​പ്ര​സ്, ലാ​ത്വി​യ, ല​ക്സം​ബ​ർ​ഗ്, ലി​േ​ത്വ​നി​യ, മാ​ൾ​ട്ട, ഐ​സ്‌​ല​ൻ​ഡ്, മോ​ണ്ടി​നെ​ഗ്രോ, ഇ​സ്രാ​യേ​ൽ, അ​സ​ർ​ബൈ​ജാ​ൻ, ബ​ല​റൂ​സ്, ഉ​സ്‌​ബ​കി​സ്താ​ൻ, യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഓ​ഫ് അ​മേ​രി​ക്ക, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ബെ​ൽ​ജി​യം, സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, ജ​ർ​മ​നി, ഇ​റ്റ​ലി, സ്വീ​ഡ​ൻ, അ​യ​ർ​ല​ൻ​ഡ്, സ്പെ​യി​ൻ, നോ​ർ​വേ, ന്യൂ​സി​ല​ൻ​ഡ്, റു​േ​മ​നി​യ, സിം​ഗ​പ്പൂ​ർ, ഹോ​ങ്കോ​ങ്, നെ​ത​ർ​ല​ൻ​ഡ്‌​സ്, ഡെ​ൻ​മാ​ർ​ക്ക്, ഓ​സ്ട്രി​യ, ഫി​ൻ​ല​ൻ​ഡ്, യു.​കെ, തു​ർ​ക്കി, കാ​ന​ഡ, പോ​ള​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്‌​ട്രേ​ലി​യ, ക്രൊ​യേ​ഷ്യ, ടെ​ക്സ​സ്, റി​പ്പ​ബ്ലി​ക് ഓ​ഫ് നോ​ർ​ത്ത് മാ​സി​ഡോ​ണി​യ, കൊ​സോ​വോ റി​പ്പ​ബ്ലി​ക്, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ്​ സ്വ​ന്തം രാ​ജ്യ​ത്തെ ലൈ​സ​ൻ​സ്​ യുഎഇയിൽ ഉപയോഗിക്കാനാകുക. 

താമസവിസയുള്ളവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സുമായി യുഎഇ ഡ്രൈവിങ് ലൈസന്‍സ് എക്സ്ചേഞ്ച് ചെയ്യുന്നതിനായി ആ​റ്​ നി​ബ​ന്ധ​ന​ക​ളും മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. താ​മ​സ വി​സ ല​ഭി​ച്ചാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന്​ യുഎഇ​യി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ നേ​ടി​യി​രി​ക്ക​ണം. യുഎഇയില്‍ താമസവിസ ഉള്ളവര്‍ ലൈസന്‍സ് എക്സചേഞ്ച് സൗകര്യത്തിലൂടെ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് ആക്കി മാറ്റണം.

ലൈസൻസ് മാറ്റത്തിനുള്ള ആറ് പ്രധാന വ്യവസ്ഥകൾ

ലൈസൻസ് എക്സചേഞ്ചിന് യോഗ്യതയുള്ള അംഗീകൃത രാജ്യത്തെ ലൈസന്‍സ് ആയിരിക്കണം കൈവശമുള്ളത്.

അപേക്ഷകൻ നിയമപരമായ ഡ്രൈവിംഗ് പ്രായം പാലിച്ചിരിക്കണം.

ലൈസൻസ് സാധുവായതായിരിക്കണം (valid license).

അപേക്ഷകന് തക്കതായ താമസ വിസ ഉണ്ടാകണം, അല്ലെങ്കിൽ ആ എമിറേറ്റിൽ താമസം, ജോലി, അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ട സ്ഥിരീകരിച്ച വിലാസം ഉണ്ടായിരിക്കണം.

കണ്ണ് പരിശോധന വിജയകരമായി പാസാക്കേണ്ടതാണ്.

ചില രാജ്യങ്ങൾക്ക്, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം അടിസ്ഥാനമാക്കി, യഥാർത്ഥ ലൈസൻസ് സമര്‍പ്പിക്കേണ്ടി വരും.

ആവശ്യമായ രേഖകൾ

യഥാർത്ഥ വിദേശ ലൈസൻസിന്‍റെ നിയമപരമായ പരിഭാഷ

യഥാർത്ഥ ലൈസൻസിന്റെ പകർപ്പ്

ലൈസൻസ് എക്സ്ചേഞ്ച് ഫീസ്: ദിർഹം 600

മൊറൂർഖൗസ് (MuroorKhous) പ്ലാറ്റ്‌ഫോമിലൂടെ ഈ സേവനം ലഭ്യമാകും.

മന്ത്രാലയം വിശദീകരിച്ചതുപ്രകാരം, ഈ സേവനം അവരുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “മുറൂർഖൗസ്” മുഖേന ലഭ്യമാണു. മൊറൂർഖൗസ് ഉപയോഗിച്ച് എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം, പുതുക്കൽ, മറ്റ് വാഹന രജിസ്ട്രേഷൻ സേവനങ്ങൾ എന്നിവ ചെയ്യാൻ സാധിക്കും. ചൈന, യുകെ എന്നിവയ്ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും യുഎഇ ഡ്രൈവിങ് ലൈസൻസുമായി വാഹനമോടിക്കാൻ അനുവാദമുണ്ട്.