Asianet News MalayalamAsianet News Malayalam

Saudi Covid Report: സൗദി അറേബ്യയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4843 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  6,296 രോഗികൾ കൂടി സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

More than six lakh covid  recoveries reported in Saudi Arabia so far
Author
Riyadh Saudi Arabia, First Published Jan 24, 2022, 11:26 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡിൽ നിന്ന് മുക്തരാവുന്നവരുടെ (Covid recoveries) എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,296 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ ആറുലക്ഷം കവിഞ്ഞു. അതേസമയം പുതിയതായി രോഗം സ്ഥിരീകരിച്ചത് (New infections) 4,843 പേർക്ക് മാത്രമാണ്. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും (Covid death) ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,57,197 ഉം രോഗമുക്തരുടെ എണ്ണം 6,06,130 ഉം ആയി. 8,922 ആയി ആകെ മരണസംഖ്യ. ചികിത്സയിലുള്ള 42,145 രോഗികളിൽ 705 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.22 ശതമാനവും മരണനിരക്ക് 1.35 ശതമാനവുമായി. 

24 മണിക്കൂറിനിടെ 165,134 ആർ.ടി പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,516, ജിദ്ദ - 509, മദീന - 198, ഹുഫൂഫ് - 189, മക്ക - 156, ജിസാൻ - 113, ദമ്മാം - 113, അബഹ - 109 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,55,61,587 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,54,05,888 ആദ്യ ഡോസും 2,35,77,853 രണ്ടാം ഡോസും 65,77,846 ബൂസ്റ്റർ ഡോസുമാണ്.

Follow Us:
Download App:
  • android
  • ios