മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ പ്രകാശന് അടുത്ത ബന്ധുക്കളൊന്നും ഇല്ല. മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനും മാര്‍ഗമില്ലായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച തമിഴ്നാട് കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്‍റെ (27) മൃതദേഹം റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജിൽ സംസ്‌കരിച്ചു. സ്പോൺസരുടെ കീഴിൽ രണ്ട് വർഷമായി ജോലി ചെയ്യുകയായിരുന്ന ഇയാൾക്ക് പറയത്തക്ക അടുത്ത ബന്ധുക്കളൊന്നും ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലയക്കാൻ മാർഗമുണ്ടായിരുന്നില്ല. അവിവാഹിതനാണ്. 

മാതാപിതാക്കൾ നേരത്തെ മരിച്ചുപോയി. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ഉറ്റ ബന്ധുക്കളുടെ സമ്മതപത്രം ഉൾപ്പടെയുള്ള രേഖകൾ ആവശ്യമായിരുന്നു. വിഷയം ഏറ്റെടുത്ത ലൈല അഫ്ലാജ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹി മുഹമ്മദ്‌ രാജയുടെ ശ്രമഫലമായി നാട്ടിലെ അകന്ന ബന്ധുക്കളെ കണ്ടെത്തി രേഖകൾ തരപ്പെടുത്തി നിയമനടപടികൾ പൂർത്തീകരിക്കുകയായിരുന്നു. 

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ സഹായത്തോടെയാണ് റിയാദ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കിയതും. ഒടുവിൽ സൗദി മണ്ണിൽ തന്നെ പ്രകാശെൻറ മൃതദേഹം സംസ്കരിച്ചു. ലൈല അഫ്ലാജിലാണ് സംസ്കരിച്ചത്. പരേതരായ പച്ചിയ്യപ്പനും പഞ്ചാലിയുമാണ് മാതാപിതാക്കൾ. 

Read Also -  ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം