ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം സ്വദേശി രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിൽ അയച്ചത്.

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച ആന്ധ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം സ്വദേശി രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിൽ അയച്ചത്.
റിയാദിൽ ജോലിക്കിടയിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടനെ മരണം സംഭവിച്ചു. മട്ട സുശീലയാണ് ഭാര്യ. ദിശ റിയാദ് റീജനൽ കമ്മിറ്റി പ്രവർത്തകരുടെ അടിയന്തിര ഇടപെടലിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നാട്ടിൽ എത്തിച്ചത്.
Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു
ആറ് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: അസുഖബാധിതനായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശി ജയരാജന്‍ (59) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും യാത്രാ വിലക്കും കാരണമായാണ് ദീര്‍ഘനാള്‍ അദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്നത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
നാല് ലക്ഷം രൂപ കടമെടുത്തിരുന്നതിനാല്‍ നാട്ടില്‍ കുടുംബം താമസിക്കുന്ന വീടും സ്ഥലവും ജപ്‍തിയുടെ വക്കിലാണ്. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ചികിത്സയ്ക്കോ ധനസഹായം എത്തിക്കാനും ഐ.സി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഐ.സി.ആര്‍.എഫ് പ്രവര്‍ത്തകര്‍ എംബസിയുമായി ബന്ധപ്പെട്ടുവരുന്നു. ഭാര്യ - ശാന്ത. മക്കള്‍ - അതുല്‍, അഹല്യ.
Read also: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു