റിയാദില്‍ നിന്നും സ്റ്റേഷനറി സാധനങ്ങളുമായി വന്ന അഷ്‌റഫിന്റെ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ പൊലീസും സുരക്ഷാ വകുപ്പും എത്തി വാഹനം പൊളിച്ചു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയില്‍ ട്രക്ക് മറിഞ്ഞ് മരിച്ച പുനലൂര്‍ സ്വദേശി അഷ്‌റഫി അബഹയില്‍ അന്ത്യവിശ്രമം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബഹ ചുരത്തിന് താഴെ ട്രക്ക് മറിഞ്ഞു മരിച്ച അഷ്‌റഫ് മരിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം പ്രതിനിധികളായ ഹനീഫ മഞ്ചേശ്വരം, അബ്ദുറഹ്മാന്‍ പയ്യാനങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ത്വാഇഫ് റോഡിലുള്ള ഷൗഹാത്ത് മഖ്ബറയിലാണ് ഖബറടക്കിയത്.

റിയാദില്‍ നിന്നും സ്റ്റേഷനറി സാധനങ്ങളുമായി വന്ന അഷ്‌റഫിന്റെ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ പൊലീസും സുരക്ഷാ വകുപ്പും എത്തി വാഹനം പൊളിച്ചു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുനലൂര്‍ കാര്യറ മുളമൂട്ടില്‍ ഉസ്മാന്‍ കണ്ണ് റാവുത്തര്‍ സുബൈദ ബീവി ദമ്പതികളുടെ മകനായ അഷറഫ് 25 വര്‍ഷമായി സൗദിയില്‍ പ്രവാസയായിരുന്നു. കഴിഞ്ഞ മാസം മകളുടെ വിവാഹം നാട്ടില്‍ നടന്നിരുന്നെങ്കിലും അതില്‍ പങ്കെടുക്കാന്‍ പോകാനായില്ല. അവസാനമായി രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയത്.
കുന്നിക്കോട് സ്വദേശി റജീനയാണ് ഭാര്യ. മക്കള്‍: അന്‍സി, അജ്മി. ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ തഫ്‌സീര്‍ കൊടുവള്ളി, നെയിം നിലമ്പൂര്‍, കാസിം മുക്കം, റഷീദ് വാവാട് എന്നിവര്‍ റിയാദില്‍ നിന്നും എത്തിയിരുന്നു.