20 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിലെ സനാഇയ റോഡില്‍ മിനിമാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരിന്നു.

റിയാദ്: ന്യൂമോണിയ ബാധിച്ച് മരിച്ച പാലക്കാട് ആലത്തൂര്‍ പുതുക്കോട് തച്ചനകണ്ടി ഗുരുക്കള്‍ ഹൗസില്‍ അബ്ദുല്‍ റസാഖിന്റെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി. തെക്കന്‍ സൗദിയിലെ ഖമീസ് മുശൈത്ത് ജി.എന്‍.പി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഖമീസ് മുശൈത്തിലെ മസ്ലൂം മഖ്ബറയിലാണ് ഖബറടക്കിയത്.

20 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിലെ സനാഇയ റോഡില്‍ മിനിമാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരിന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം വളണ്ടിയറുമായ ഹനീഫ മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ് ബ്ലോക്ക് ഭാരവാഹികളായ മൊയ്തീന്‍ കോതമംഗലം, സാദിഖ് ചിറ്റാര്‍, ഇല്യാസ് ഇടക്കുന്നം എന്നിവര്‍ കബറടക്ക ചടങ്ങിന് നേതൃത്വം നല്‍കി.