Asianet News MalayalamAsianet News Malayalam

വാഹനത്തില്‍ നിന്ന് വീണ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

കമ്പനിയുടെ ത്വാഇഫ് ബ്രാഞ്ചിനരികെ ട്രെയിലറില്‍ വിശ്രമിക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടാവുകയും വാഹനത്തില്‍ നിന്നും തെന്നി നിലത്തുവീഴുകയും ചെയ്തത്.

mortal remains of keralite died falling from vehicle buried in saudi
Author
Riyadh Saudi Arabia, First Published Nov 23, 2020, 11:47 PM IST

റിയാദ്: വാഹനത്തില്‍ നിന്ന് വീണ് മരിച്ച ആലുവ സ്വദ്ദേശി കരിമ്പേടിക്കല്‍ അബ്ദുല്‍ സത്താറിന്റെ (42) മൃതദേഹം ത്വാഇഫില്‍ ഖബറടക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് വീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഉമറലി ബല്‍ശറഫ് കമ്പനിയില്‍ 18 വര്‍ഷമായി ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

കമ്പനിയുടെ ത്വാഇഫ് ബ്രാഞ്ചിനരികെ ട്രെയിലറില്‍ വിശ്രമിക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടാവുകയും വാഹനത്തില്‍ നിന്നും തെന്നി നിലത്തുവീഴുകയും ചെയ്തത്. ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം അംഭവിച്ചു. പിതാവ്: അബൂബക്കര്‍ പല്ലേരിക്കണ്ടം, മാതാവ്: നഫീസ അബു. ഭാര്യ: ഷിംന സത്താര്‍, മക്കള്‍: ഇമ്രാന്‍ (8), ഇര്‍ഫാന്‍(8), ഇഹ്‌സാന്‍ (6). ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായിരുന്നു അബ്ദുല്‍ സത്താര്‍. മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍  ഫോറം പ്രവര്‍ത്തകരായ സാദിഖ് കായംകുളം, ഹബീബ് തിരുവനന്തപുരം, അഷ്‌റഫ് വേങ്ങൂര്‍, മുഹിയിനുദ്ദീന്‍ മലപ്പുറം, മുനീബ് പാഴൂര്‍, മുഹമ്മദ് അലി എന്നിവര്‍  രംഗത്തുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios