ഒമാനിലെ ബര്‍ക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
മസ്‌കറ്റ്: ഒമാനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നന്നംമുക്ക് സ്വദേശിനി പെരുമ്പാല്‍ പാത്തുണ്ണിക്കുട്ടി (68) ആണ് മരിച്ചത്. ഒമാനിലെ ബര്‍ക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം തിങ്കളാഴ്ച രാത്രി രണ്ടരയ്ക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു. ഭര്‍ത്താവ്: മുഹമ്മദ്, മക്കള്‍: അബ്ബാസ് (മുസന്ന), സഫിയ, നാസര്‍, അമീര്‍, സക്കീര്‍, മരുമക്കള്‍: സല്‍മ, സജീന, ഷാനിബ, അമീറ, അബു.
Read More - ഉംറ കഴിഞ്ഞെത്തിയ മലയാളി തീർഥാടകൻ മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു
ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്‍ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വര്‍ഷമായി മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. പിതാവ് - സൈതലവി. മാതാവ് - നഫീസ. ഭാര്യ - നുഫൈസ. മക്കള്‍ - ഫാത്തിമ ഫര്‍സാന (16), ഹംന ഫരീന (13), ഇബഹ്‍സാന്‍ ഇബ്രാഹിം (8) ഫിദ ഫര്‍സിയ (എട്ട് മാസം). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Read More - ഒമാനിൽ യുവതിയെ കുത്തിക്കൊന്ന കേസിൽ ഒരാള്‍ അറസ്റ്റിൽ
മലയാളിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കറ്റ്: ഒമാനിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബു (44) ആണ് മരിച്ചത്. അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍, മാതാവ്: ഗൗരി തങ്കം, ഭാര്യ: മഞ്ചു.
