ഹാഇൽ - റൗദ റോഡിൽ രാത്രിയിൽ വിനോജ് ഗില്‍ബെര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. ഹാഇലിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹാഇലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗിൽബെർട്ട് ജോണിന്റെ (42) മൃതദേഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്.
ഹാഇൽ - റൗദ റോഡിൽ രാത്രിയിൽ വിനോജ് ഗില്‍ബെര്‍ട്ട് ഓടിച്ചിരുന്ന വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ജെ.കെ. അനസ്, ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാട് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി.
വിസിറ്റ് വിസയിലെത്തിയ ഇന്ത്യക്കാരന്‍ മദീന സന്ദര്‍ശനത്തിനിടെ മരിച്ചു
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്റ്റേറ്റ് വെൽഫെയർ കോഡിനേറ്റർ അസീസ് പയ്യന്നൂര്‍, ഹാഇൽ സോഷ്യൽ ഫോറം ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. റഊഫ്, ഹാഇലിലെ സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്മാൻ, റിയാദ് റൗദ ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് പൂന്തുറ എന്നിവർ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ ജോണ്‍ ഗില്‍ബെര്‍ട്ടിന്റെയും പ്രേമ ഗില്‍ബെര്‍ട്ടിന്റെയും മകനാണ്. ഭാര്യ ഫെബി വിനോജ് മകൾ സോജ് മേരി വിനോജ്.
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ തലക്കടുത്തൂര്‍ സ്വദേശി അബ്‍ദുല്‍ ഖാദര്‍ ചുള്ളിയില്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായത്. 30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
