ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവെച്ച് മറിയുകയായിരുന്നു.
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ കായംകുളം ചേപ്പാട് സ്വദേശി പള്ളി തെക്കേതില്‍ ശാലോമില്‍ ഷേബ മേരി തോമസിന്‍റെ (33) മൃതദേഹമാണ് നാട്ടിലെത്തിക്കുക.
പെരുന്നാള്‍ ആഘോഷിക്കാന്‍ അബുദാബിയില്‍ നിന്നും സലാലയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ഞായറാഴ്‍ച പുലര്‍ച്ചെ ഒമാനിലെ ഹൈമയിൽ ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. അബുദാബി ക്ലിവ് ലാന്‍ഡ് ആശുപത്രി സ്റ്റാഫ് നഴ്സ് ആയിരുന്നു. മൃതദേഹം ഇന്ന് രാവിലെ 11.20നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലെത്തിക്കും. വൈകീട്ട് 4:30 നു കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം സ്വദേശമായ കായംകുളം, ചേപ്പാട്ടേക്ക് കൊണ്ടുപോകും.
ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവെച്ച് മറിയുകയായിരുന്നു. പിതാവ് - തോമസ്. മതാവ് - മറിയാമ്മ. ഭര്‍ത്താവ് - രാജു സജിമോന്‍. മക്കൾ - എവ്‌ലിൻ, എഡ്‌വിൻ. സംസ്കാരം നാളെ നടക്കും.
പ്രവാസി മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു
യുഎഇയില്‍ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും
റാസൽഖൈമ: യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അൽ ഹംറ റാക് മെഡിക്കൽ സെന്ററിലെ നഴ്സായിരുന്ന എറണാകുളം കൂവപ്പടി എടശ്ശേരി വീട്ടിൽ ഔസേഫ് പൗലോസ് -ആൻസി പൗലോസ് ദമ്പതികളുടെ മകൾ ടിന്റു പോൾ (36) ആണ് മരിച്ചത്.
ചൊവ്വാഴ്‍ച പുലര്‍ച്ചെ റാസൽഖൈമ ജബൽ ജെയ്സ് മലനിരയിൽനിന്ന് തിരികെ വരവേ ടിന്റു പോളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെടുകയായിരുന്നു. ടിന്റു പോളിന് പുറമെ ഭർത്താവ് കൃപാശങ്കർ, മക്കളായ ഡൽഹി പ്രൈവറ്റ് സ്കൂൾ വിദ്യാർഥി കൃതിൻ ശങ്കർ, ഒന്നര വയസുകാരൻ ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ മാതാവ് സുമതി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ചംഗ സംഘം പെരുന്നാൾ അവധി ആഘോഷിക്കാനാണ് ജബൽ ജെയ്സിലെത്തിയിരുന്നത്. ജബൽ ജെയ്സിൽ നിന്നുള്ള മടക്ക യാത്രയിലായിരുന്നു അപകടം.
അപകടം നടന്നയുടൻ തന്നെ സംഭവസ്ഥലത്ത് കുതിത്തെച്ചെത്തിയ റാസൽഖൈമ പൊലീസും സിവിൽ ഡിഫൻസ് - ആംബുലൻസ് വിഭാഗവും എല്ലാവരെയും സഖർ ആശുപത്രിയിൽ എത്തിച്ചു. തലക്ക് സാരമായി പരിക്കേറ്റതാണ് ടിന്റു പോളിന്റെ നില ഗുരുതരമാക്കിയത്. ഇവരെ സഖർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് റാക് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.
ശസ്‍ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ടിൻറു പോളിന്റെ ആരോഗ്യ സ്ഥിതി പിന്നീട് മോശമാവുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇപ്പോൾ റാക് ഉബൈദുല്ലാ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
