അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു.

അബുദാബി: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് ചിഞ്ചു ജോസഫിന്റെ (29) മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകളാണ്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു.

അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ബെറ്റി ജോസഫ്, ഭര്‍ത്താവ്: മുളയംവേലി എട്ടാനിക്കുഴിയില്‍ ജിബിന്‍ ജേക്കബ്, മകള്‍: ഹെല്ല അന്ന ജിബിന്‍ (നാലര വയസ്സ്). സംസ്കാരം ഇന്ന് 3.30ന് പുന്നവേലി സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. 

യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ തലക്കടുത്തൂര്‍ സ്വദേശി അബ്‍ദുല്‍ ഖാദര്‍ ചുള്ളിയില്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ നിര്യാതനായത്. 30 വര്‍ഷത്തോളമായി ജിദ്ദയിലെ അല്‍ ബഷാവരി ഒപ്റ്റിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൂന്ന് മക്കളുണ്ട്. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രവാസി യുഎഇയില്‍ അറസ്റ്റില്‍

ഷാര്‍ജ: പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 29കാരനായ പ്രവാസി ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജയിലെ അല്‍ തായ്വാന്‍ ഏരിയയില്‍ പ്രവാസി പെണ്‍കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന അതേ വീട്ടിലാണ് പ്രതിയും കഴിഞ്ഞിരുന്നത്. 

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജോലിക്ക് പോയ സമയത്താണ് പ്രതി, കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ രാത്രി എട്ടു മണിയോടെ തിരികെ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇയാളാണ് പ്രതിയെന്ന് മാതാപിതാക്കളോട് പറഞ്ഞ പെണ്‍കുട്ടി, നടന്ന സംഭവങ്ങളെല്ലാം വിശദമാക്കി.

തുടര്‍ന്ന് മാതാപിതാക്കള്‍ അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ വിശ്വസിച്ചിരുന്നതായും അടുത് സുഹൃത്തായാണ് കണക്കാക്കിയിരുന്നതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.