ബംഗലൂരുവിലെ ഇസ്രായേല്‍ കോൺസൽ ജനറൽ ടാമി ബെൻ- ഹൈം (Ms. Tammy Ben- Haim),വൈസ് കോൺസൽ ആൻഡ് സെക്യൂരിറ്റി ഓഫീസർ റോട്ടം വരുൽക്കർ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

തിരുവനന്തപുരം: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ (31) ഭൗതികശരീരം നാട്ടിലെത്തിച്ചു. വൈകിട്ട് 06.35 ന് എയര്‍ഇന്ത്യാ (AI801) വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ച ഭൗതികശരീരത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. 

ബംഗലൂരുവിലെ ഇസ്രായേല്‍ കോൺസൽ ജനറൽ ടാമി ബെൻ- ഹൈം (Ms. Tammy Ben- Haim),വൈസ് കോൺസൽ ആൻഡ് സെക്യൂരിറ്റി ഓഫീസർ റോട്ടം വരുൽക്കർ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. നിബിൻ മാക്സ്‍വെല്ലിന്റെ ബന്ധുക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങി സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി. വടക്കൻ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു നിബിന്റെ ജോലി. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിൻ മാക്സ്‍വെല്ല് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെയാണ് ടെല്‍അവീവില്‍ നിന്നും ഭൗതികശരീരം ഡല്‍ഹിയിലെത്തിച്ചത്. കൊല്ലം ജില്ലയിലെ വാടി സ്വദേശിയാണ്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് നിബിന്‍ ഇസ്രായേലിൽ എത്തിയത്. നിബിന് അഞ്ചു വയസുള്ള മകൾ ഉണ്ട്. ഭാര്യ ഏഴു മാസം ഗർഭിണിയാണ്. 

Read Also - 'മകൻ ഇസ്രായേലിൽ പോയിട്ട് വെറും രണ്ടുമാസം, ഭാര്യ ഏഴുമാസം ​ഗർഭിണി'; നോവായി നിബിൻ, ദുരന്ത വാ‍‍‍ര്‍ത്തയിൽ നടുക്കം

 ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: അബൂദാബിയിൽ നിന്ന് ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ്കുട്ടിയുടെ (63) മൃതദേഹം നാട്ടിലെത്തിച്ചു. ഈ മാസം ഒന്നിന് ഉംറ നിർവഹിച്ച് അബൂദാബിയിലേക്ക് മടങ്ങുന്നവഴി റിയാദ് - മദീന എക്സ്പ്രസ് ഹൈവേയിൽ അൽഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് മരിച്ചത്.

അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ശിഹാബ് തങ്ങൾ ആംബുലൻസിൽ കുറുക ജുമാ മസ്ജിദിൽ ഖബറടക്കി. മലപ്പുറം എടരിക്കോട് പഞ്ചായത്ത്‌ ക്ലാരിസൗത്ത് സ്വദേശി പരേതനായ തൂമ്പത്ത് കുഞ്ഞീെൻറ മകനാണ്. ഭാര്യ: ആയിഷ, മക്കൾ: മുംതാസ്, അഫ്സൽ, മുഹമ്മദ്‌ ആഷിഖ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സിയും അൽഗാത്ത് ഏരിയാകമ്മിറ്റിയും ചേർന്നാണ് പ്രവർത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...