എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. 

റിയാദ്: റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ച തിരുവനന്തപുരം മണക്കാട് മലയംവിളാകം കമലേശ്വരം സ്വദേശി ദേവീകൃപ തോട്ടം വീട്ടിൽ സുരേന്ദ്രൻ ചെട്ടിയാരുടെ (58) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. 

പിതാവ് - അപ്പുകുട്ടൻ ചെട്ടിയാർ (പരേതൻ), മാതാവ് - ലക്ഷ്മി അമ്മാൾ (പരേത), ഭാര്യ - പ്രേമ, മക്കൾ - പ്രമോദ്, പ്രവീണ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, തിരുവനന്തപുരം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നവാസ് ബീമാപ്പള്ളി, നജീബ് അഞ്ചൽ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.

Read also: പ്രവാസി മലയാളി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം സ്വദേശി വട്ടംപറമ്പില്‍ ഹമീദ് (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ഹമീദ് ഓടിച്ചിരുന്ന ബസില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പത്ത് വര്‍ഷത്തിലേറെയായി പ്രവാസിയായിരുന്ന ഹമീദ് അല്‍ ബൈദ ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പരേതരായ കഴുമത്തിപ്പറമ്പില്‍ അബ്‍ദുല്ലക്കുട്ടിയുടെയും ചേക്കായിയുടെയും മകനാണ്. ഭാര്യ - ഷാഹിദ. മക്കള്‍ - അര്‍ഷ, അസ്‍ന, അനസ്. മരുമക്കള്‍ - അബ്ബാസ്, ബാദുഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Read also:  മലയാളി ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ ബഹ്റൈനില്‍ നിര്യാതനായി