മുടി മുറിക്കുന്നതിനായി ബത്ഹയിലെത്തിയ ഹനീഫ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും, ആബുലൻസ് എത്തി പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി അളമ്പത്തൂർ ഹനീഫയുടെ (66) മൃതദേഹം നാട്ടിലെത്തിച്ചു. അളമ്പത്തൂർ മരക്കാർ - കുഞ്ഞിമോൾ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 12 വർഷമായി റിയാദിലെ അൽ കാർമൽ കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഫാത്തിമ. ഷംന, മെഹ, മുഹമ്മദ് ഷെബിൻ എന്നിവർ മക്കളാണ്. സഹോദരന്മാർ സലീം, സിദ്ധീഖ്.
മുടി മുറിക്കുന്നതിനായി ബത്ഹയിലെത്തിയ ഹനീഫ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തുടർന്ന് അടുത്തുണ്ടായിരുന്നവര്‍ പോലീസിൽ വിവരമറിയിക്കുകയും, ആബുലൻസ് എത്തി പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ സംസ്‌കരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ബത്ഹ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

