വിശ്വാസികളില്‍ കൊവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 51 റെസ്റ്റോറന്റുകള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി.
മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതോടെ ഒരു പള്ളി അടച്ചു. തെക്കന്‍ ഗവര്‍ണറേറ്റിലെ പള്ളിയാണ് ഇസ്ലാമിക, നീതിന്യായകാര്യ മന്ത്രാലയം ഒരാഴ്ചത്തേക്ക് അടപ്പിച്ചത്.
വിശ്വാസികളില്‍ കൊവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച 51 റെസ്റ്റോറന്റുകള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. 175 റെസ്റ്റോറന്റുകളിലും കഫേകളിലുമാണ് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അധികൃതര്‍ ഞായറാഴ്ച പരിശോധന നടത്തിയത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
