Asianet News MalayalamAsianet News Malayalam

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പേരില്‍ പാകിസ്ഥാനില്‍ കൂറ്റന്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങുന്നു

ഏകദേശം 3.2 കോടി ഡോളര്‍ നിര്‍മ്മാണ ചെലവ് കണക്കാക്കുന്ന ഈ പള്ളിക്ക് 41,200 ചതുരശ്ര മീറ്റര്‍ വ്യാപ്തിയുണ്ടാകും.

Mosque named after King Salman to be built in Pakistan
Author
Riyadh Saudi Arabia, First Published May 8, 2021, 7:23 PM IST

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പേരില്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങുന്നു. ഇസ്ലാമാബാദിലെ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പുതിയ ക്യാമ്പസിലാണ് പള്ളി നിര്‍മ്മിക്കുന്നത്. ഈ പ്രോജക്ടിന് സല്‍മാന്‍ രാജാവ് അനുമതി നല്‍കി. 

ഏകദേശം 3.2 കോടി ഡോളര്‍ നിര്‍മ്മാണ ചെലവ് കണക്കാക്കുന്ന ഈ പള്ളിക്ക് 41,200 ചതുരശ്ര മീറ്റര്‍ വ്യാപ്തിയുണ്ടാകും. പ്രാര്‍ത്ഥനാ ഹാള്‍, പള്ളിയോട് ചേര്‍ന്നുള്ള ലൈബ്രറി, മ്യൂസിയം എന്നിവയും ഈ പ്രോജക്ടില്‍ ഉള്‍പ്പെടും. കൂടാതെ  കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലുള്ള ഒരു കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും. 6,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് 6,800 ചതുരശ്ര മീറ്ററിലുള്ള പ്രാര്‍ത്ഥനാ ഹാള്‍. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ശുചിമുറി സംവിധാനങ്ങളും ഇതിനോട് ചേര്‍ന്ന് നിര്‍മ്മിക്കും.


 

Follow Us:
Download App:
  • android
  • ios