മൂന്ന് യുവതികളെ ഇത്തരത്തില്‍ വാങ്ങി അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട ശേഷം പണം നല്‍കിയ ആവശ്യക്കാരെ വിളിച്ചുവരുത്തി ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതികളെ വിട്ടുനല്‍കുകയായിരുന്നു.

മനാമ: യുവതികളെ പണം കൊടുത്ത് വാങ്ങി വേശ്യവൃത്തിക്കായി (prostitution)നിര്‍ബന്ധിച്ച, അന്താരാഷ്ട്ര തലത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച(Most wanted) സ്ത്രീയ്ക്കും മൂന്ന് കൂട്ടാളികള്‍ക്കും ബഹ്‌റൈനില്‍ തടവുശിക്ഷ. 130 ബഹ്‌റൈന്‍ ദിനാറിന് മൂന്ന് യുവതികളെ വാങ്ങിയ ശേഷം ഇവരെ പൂട്ടിയിടുകയും ആവശ്യക്കാരുമായി ലൈംഗിക ബന്ധത്തില്‍(sex) ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി സ്ത്രീ പൊലീസിനോട് സമ്മതിച്ചെന്ന് 'ന്യൂസ് ഓഫ് ബഹ്റൈന്‍' റിപ്പോര്‍ട്ട് ചെയ്ചു.

പിടികിട്ടാപ്പുള്ളിയായ ഈ സ്ത്രീയുടെ കൂട്ടാളികളായ ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കും ഇതേ കുറ്റത്തിന് കോടതി ജയില്‍ ശിക്ഷ വിധിച്ചു. ഈ സ്ത്രീയെ പിടികൂടുന്നതിനായി തായ്‌ലാന്‍ഡ് പൊലീസ് ഇന്റര്‍പോള്‍ വഴി അന്താരാഷ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിടിയിലായ എല്ലാവര്‍ക്കുമെതിരെ ബഹ്‌റൈന്‍ പൊലീസ് മനുഷ്യക്കടത്ത് കുറ്റം ചുമത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ ഈ സ്ത്രീയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ബഹ്‌റൈന്‍ പൊലീസ് കര്‍ശന പരിശോധന ആരംഭിച്ചു. തുടര്‍ന്ന് ഒരു സ്വദേശി പുരുഷനൊപ്പം ഈ സ്ത്രീയെ ജുഫൈറില്‍ കണ്ടെത്തുകയായിരുന്നു. തുടരന്വേഷണത്തിനായി ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പെണ്‍വാണിഭ റാക്കറ്റില്‍ പങ്കാളിയാണെന്ന വിവരം സ്ത്രീ പൊലീസിനോട് സമ്മതിച്ചു. 130 ദിനാര്‍ വീതം നല്‍കിയാണ് യുവതികളെ വാങ്ങിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് യുവതികളെ ഇത്തരത്തില്‍ വാങ്ങി അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട ശേഷം പണം നല്‍കിയ ആവശ്യക്കാരെ വിളിച്ചുവരുത്തി ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതികളെ വിട്ടുനല്‍കുകയായിരുന്നു. മറ്റ് രണ്ട് സ്ത്രീകള്‍ക്ക് വേണ്ടിയും ഈ കുറ്റകൃത്യം ചെയ്തിരുന്നതായുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊലീസ് ഇവരെയും പിടികൂടി. കഴിഞ്ഞ 10 വര്‍ഷമായി ഈ സ്ത്രീയെ അറിയാമെന്നും അവരെ സഹായിച്ചിരുന്നതായും ബഹ്‌റൈന്‍ പൗരന്‍ വെളിപ്പെടുത്തി. യുവതികളെ പൂട്ടിയിട്ടിരുന്ന അപ്പാര്‍ട്ട്‌മെന്റിലും പൊലീസ് പരിശോധന നടത്തി.