Asianet News MalayalamAsianet News Malayalam

വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചന നിരസിച്ചു; 17കാരിയെ അമ്മയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി

പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ മാതാവും മാതാവിന്റെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളുടെ വിവാഹാലോചന പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കണ്ടെത്തി. 

mother and uncle killed daughter for refusing marriage proposal Egypt
Author
Cairo, First Published Aug 9, 2021, 3:02 PM IST

കെയ്‌റോ: വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചനയെ എതിര്‍ത്ത 17കാരിയെ മാതാവും മാതൃ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ഇട്ടതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

മാനസിക പ്രശ്‌നങ്ങള്‍ കാരണം 17കാരിയായ മകള്‍ കെയ്‌റോയിലെ അല്‍ ബസാതീനിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്നാണ് ആദ്യം കുട്ടിയുടെ മാതാവ് വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ മാതാവും മാതാവിന്റെ സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളുടെ വിവാഹാലോചന പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കണ്ടെത്തി. 

മൃതദേഹം വിശദമായ പരിശോധനകള്‍ കൂടാതെ സംസ്‌കരിക്കാനുള്ള അനുവാദം നേടിയെടുക്കാനും പെണ്‍കുട്ടിയുടെ മാതൃ സോഹദരന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ആരോഗ്യ വിഭാഗം അധികൃതര്‍ ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേ വിവാഹാലോചനയെ എതിര്‍ത്തതിന് പെണ്‍കുട്ടിയുടെ പിതാവിനെയും കുട്ടിയുടെ അമ്മയുടെ സഹോദരന്‍ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മറ്റൊരു വീട്ടിലാണ് പെണ്‍കുട്ടിയുടെ പിതാവ് താമസിച്ചിരുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുള്ള ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios