ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നതിന് മുന്‍പ് പല സമയത്തായി അഞ്ച് തവണ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 33 ദിവസം പ്രായമുള്ളപ്പോഴാണ് ആദ്യം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. 

ദുബായ്: 14 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 33 വയസുള്ള സ്ത്രീ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നതിന് മുന്‍പ് പല സമയത്തായി അഞ്ച് തവണ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 33 ദിവസം പ്രായമുള്ളപ്പോഴാണ് ആദ്യം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ശരീരത്തില്‍ വിറയല്‍ അനുഭവപ്പെടുന്നത് കൊണ്ട് പാലുകുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോള്‍. സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി.

പിന്നീട് ശക്തമായി ഛര്‍ദ്ദിലും വയറിളക്കുമായിട്ട് രണ്ടാമതും ആശുപത്രിയിലെത്തിച്ചു. കാലിന്റെ തുടയെല്ലിന് പൊട്ടലേറ്റ അവസ്ഥയിലായിരുന്നു മൂന്നാമത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായി പരിശോധിച്ചപ്പോള്‍ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും കണ്ടെത്തി. വയറ്റില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചതുകൊണ്ടുണ്ടായ ആന്തരിക രക്തസ്രാവമാണ് ഏറ്റവുമൊടുവില്‍ മരണകാരണമായത്.