Asianet News MalayalamAsianet News Malayalam

വാഹനങ്ങൾ റോഡിലെ ട്രാക്ക്​ തെറ്റിച്ചാൽ പിടിവീഴും; സ്​മാർട്ട്​ കാമറ വരുന്നു

റോഡപകടങ്ങളിൽ 85 ശതമാനവും മനുഷ്യന്റെ പിഴവുകൾ കൊണ്ട്​ ഉണ്ടാവുന്നതാണ്​. ഒന്ന്​ ശ്രദ്ധവെച്ചാൽ നിഷ്​പ്രയാസം ഒഴിവാക്കാൻ സാധിക്കുന്ന ഈ പിഴവുകൾ എന്നാൽ വലിയ അപകടങ്ങളാണുണ്ടാക്കുന്നതെന്നും ചിലപ്പോൾ ജീവനുകൾ പൊലിയാൻ തന്നെ അത്​ കാരണമാകുന്നുവെന്നും ജനറൽ ട്രാഫിക്​ വകുപ്പ്​ മേധാവി ജനറൽ മുഹമ്മദ്​ അൽബസാമി പറഞ്ഞു.

motor vehicles that slip track system will be punished
Author
Saudi Arabia, First Published Feb 13, 2020, 9:29 AM IST

റിയാദ്​: വാഹനങ്ങൾ റോഡിലെ ട്രാക്ക്​ തെറ്റിച്ചാൽ ഉടൻ പിടിവീഴും. അത്തരം വാഹനങ്ങളെ നിരീക്ഷിക്കാൻ സ്​മാർട്ട്​ കാമറ വരുന്നു. ട്രാക്ക്​ തെറ്റിക്കുന്ന ഡ്രൈവിങ് നിരീക്ഷിച്ച്​ പിടികൂടാൻ സ്​മാർട്ട്​ കാമറകൾ സ്ഥാപിക്കുമെന്ന്​ സൗദി ജനറൽ ട്രാഫിക്​ വകുപ്പാണ്​​ അറിയിച്ചത്​. ട്രാഫിക്​ രംഗത്തെ കൂടുതൽ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത്​ വിപുലപ്പെടുത്തുകയാണെന്നും അതിന്റെ ഭാഗമാണി​തെന്നും അധികൃതർ പറഞ്ഞു.

റോഡപകടങ്ങളിൽ 85 ശതമാനവും മനുഷ്യന്ററെ പിഴവുകൾ കൊണ്ട്​ ഉണ്ടാവുന്നതാണ്​. ഒന്ന്​ ശ്രദ്ധവെച്ചാൽ നിഷ്​പ്രയാസം ഒഴിവാക്കാൻ സാധിക്കുന്ന ഈ പിഴവുകൾ എന്നാൽ വലിയ അപകടങ്ങളാണുണ്ടാക്കുന്നതെന്നും ചിലപ്പോൾ ജീവനുകൾ പൊലിയാൻ തന്നെ അത്​ കാരണമാകുന്നുവെന്നും ജനറൽ ട്രാഫിക്​ വകുപ്പ്​ മേധാവി ജനറൽ മുഹമ്മദ്​ അൽബസാമി പറഞ്ഞു. അഞ്ചാമത്​ അന്താരാഷ്​ട്ര ട്രാഫിക്​ സുരക്ഷ എക്​സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകട നിരക്ക്​ കുറയ്​ക്കുന്നതിന്​ വാഹനം ഒാടിക്കുന്നവരെ ബോധവത്​കരിക്കാനുള്ള കാമ്പയിൻ പ്രവർത്തനങ്ങൾ ​ട്രാഫിക്​ വകുപ്പിന്​ കീഴിൽ തുടരുകയാണ്​. പലനിലയ്​ക്കുള്ള ബോധവത്​കരണ പരിപാടികളാണ്​ നടക്കുന്നത്​. ബോധവത്​കണം ലക്ഷ്യം വെച്ച്​ ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

നേരത്തെയുണ്ടാക്കിയ സാങ്കേതിക സംവിധാനങ്ങൾ ഡ്രൈവർമാരുടെ പെരുമാറ്റങ്ങളും ശീലങ്ങളും മാറ്റാനും ഗതാഗതം നിയന്ത്രിതവും വ്യവസ്​ഥാപിതവുമാക്കാനും സഹായിച്ചതായും ട്രാഫിക്​ മേധാവി പറഞ്ഞു.

Follow Us:
Download App:
  • android
  • ios