ഉമ്മുല്‍ ഖുവൈന്‍ മാള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ബൈക്ക് യാത്രക്കാരനെ മറ്റൊരു ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. 

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ട്വീറ്റ് ചെയ്‍തു.

ഉമ്മുല്‍ ഖുവൈന്‍ മാള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ബൈക്ക് യാത്രക്കാരനെ മറ്റൊരു ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരിലൊരാള്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തു. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറിനും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

Scroll to load tweet…

സൗദി അറേബ്യയില്‍ വാഹനാപകടം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസില്‍ തിങ്കളാഴ്‍ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. തൂവലില്‍ ബന്ധുക്കളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു കുടുംബം. മടങ്ങി വരുന്നതിനിടെ ഖുലൈസില്‍വെച്ച് അപകടം സംഭവിക്കുകയായിരുന്നു.

ജിദ്ദ ഇന്ത്യന്‍ സ്‍കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ് എന്നിവരും ഇവരുടെ ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരുടെയും മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.