Asianet News MalayalamAsianet News Malayalam

അബുദാബിയില്‍ രാത്രി പുറത്തിറങ്ങുന്നതിന് അനുമതി നിര്‍ബന്ധമാക്കി

www.adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അനുമതിയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ച ശേഷം അനുമതി നല്‍കും.

movement-permits required during sterilisation-hours in abu-dhabi
Author
Abu Dhabi - United Arab Emirates, First Published May 12, 2020, 3:23 PM IST

അബുദാബി: നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് പുറത്തിറങ്ങാന്‍ അബുദാബിയില്‍ മൂവ്‌മെന്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കി. ദേശീയ അണുവിമുക്ത യജ്ഞം നടക്കുന്ന രാത്രി 10 മണി മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നതിനാണ് അനുമതി വാങ്ങേണ്ടത്. ഇത് സംബന്ധിച്ച് അബുദാബി പൊലീസാണ് വിവരം അറിയിച്ചത്.

സ്വദേശികളും വിദേശികളും നിയമം പാലിക്കണമെന്ന് അബുബാദി പൊലീസ് അറിയിച്ചു. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവുകളുള്ള പൊലീസ്, ആരോഗ്യമേഖല, ജലവൈദ്യുതി, വാര്‍ത്താ വിനിമയം, ഊര്‍ജം, എയര്‍പോര്‍ട്ട്, എമിഗ്രേഷന്‍, ബാങ്ക്, മീഡിയ, നിര്‍മ്മാണ മേഖല, പെട്രോള്‍ സ്‌റ്റേഷന്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. www.adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അനുമതിയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ച ശേഷം അനുമതി നല്‍കും. നിയമലംഘനം രേഖപ്പടുത്തിയതില്‍ പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം പരാതി നല്‍കാം.

Follow Us:
Download App:
  • android
  • ios