അബുദാബി: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന്(വ്യാഴാഴ്ച) മുഹറം ഒന്നായിരിക്കും. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ വ്യാഴാഴ്ച ഹിജ്റ വര്‍ഷാരംഭം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ വെള്ളിയാഴ്ച ആയിരിക്കും മുഹറം ഒന്ന്. ദുൽഹജ്ജ്​ 29 തികഞ്ഞ ബുധനാഴ്​ച മാസപ്പിറവി കാണാത്തതിനാൽ മുപ്പത്​ ദിവസം പൂർത്തിയാക്കി വെള്ളിയാഴ്​ച ആയിരിക്കും മുഹറം ആരംഭിക്കുക. ഒമാനില്‍ മുഹറം പ്രമാണിച്ച് സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയാണ് പൊതു ഒഴിവ് നൽകിയിരിക്കുന്നത്.

ഒമാനിൽ മുഹറം ഒന്ന്​ വെള്ളിയാഴ്​ച; അവധി പ്രഖ്യാപിച്ചു