അല്‍ ഖവാനീജ് റോഡില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‍പേസ് സെന്റര്‍ റൗണ്ട് എബൗട്ടിന് സമീപം വാഹനാപകടമുണ്ടായെന്ന് ട്വിറ്ററിലൂടെ ദുബായ് പൊലീസ് അറിയിച്ചു.
ദുബായ്: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബായിലെ പ്രധാന റോഡില്‍ വന്‍ ഗതാഗതക്കുരുക്കെന്ന് റിപ്പോര്‍ട്ടുകള്‍. അല്‍ ഖവാനീജ് റൗണ്ട് എബൗട്ടിന് സമീപമാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ഖവാനീജ് റോഡില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‍പേസ് സെന്റര്‍ റൗണ്ട് എബൗട്ടിന് സമീപം വാഹനാപകടമുണ്ടായെന്ന് ട്വിറ്ററിലൂടെ ദുബായ് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഈ വഴിയില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായെന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ സാധ്യമാവുമെങ്കില്‍ മറ്റ് വഴികളെ ആശ്രയിക്കണമെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ നിന്ന് ദുബായിലേക്കുള്ള ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും ദുബായ് - അല്‍ ഐന്‍ റോഡ്, അല്‍ഖോഹര്‍ റോഡ്, അല്‍ അവീര്‍ റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
