റയ്യാന്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തിയ എ ആന്റ് എച്ച് ഫുഡ് കോര്‍ട്ട്, ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. സല്‍വ ഗാര്‍ഡന്‍സ് റസ്റ്റോറന്റ്, അബാനോസ് റസ്റ്റോറന്റ് ഫോര്‍ സുഡാനീസ് ആന്റ് അറബിക് ഫുഡ് എന്നിവ മൂന്ന് ദിവസത്തേക്കും പൂട്ടാന്‍ നോട്ടീസ് നല്‍കി. 

ദോഹ: ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ നിരവധി റസ്റ്റോറന്റുകള്‍ക്കെതിരെ ഖത്തറില്‍ നടപടി. മുനിസിപ്പല്‍ മന്ത്രാലയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ ഏതാനും റസ്റ്റോറന്റുകളും ഒരു മിനി മാര്‍ട്ടും ഒരു കിച്ചനും പൂട്ടിച്ചു.

റയ്യാന്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തിയ എ ആന്റ് എച്ച് ഫുഡ് കോര്‍ട്ട്, ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. സല്‍വ ഗാര്‍ഡന്‍സ് റസ്റ്റോറന്റ്, അബാനോസ് റസ്റ്റോറന്റ് ഫോര്‍ സുഡാനീസ് ആന്റ് അറബിക് ഫുഡ് എന്നിവ മൂന്ന് ദിവസത്തേക്കും പൂട്ടാന്‍ നോട്ടീസ് നല്‍കി.

വക്റയില്‍ നാസ് മിനി മാര്‍ട്ട് 15 ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശിച്ചത്. ഉമ്മു സലാലിലെ മഗ്‍രിബ് കിച്ചന്‍ അഞ്ച് ദിവസത്തേക്കും അടച്ചുപൂട്ടി. അധികൃതര്‍ പൂട്ടിയ സ്ഥാപനങ്ങള്‍ നിശ്ചിത കാലായളവിന് മുമ്പ് തുറക്കുന്നതും എന്തെങ്കിലും പ്രവര്‍ത്തനം നടത്തുന്നതും കുറ്റകരമാണ്. ഈ സമയത്ത് അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.