Asianet News MalayalamAsianet News Malayalam

'ക്ലീൻ ജലീബ്​’പദ്ധതി ശക്തമാക്കുന്നു: മലയാളികളടക്കം നിരവധിപ്പേര്‍ നാട്ടിലേക്ക്

മൂന്നുമാസം കൊണ്ട്​ പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിന്​ ശേഷം ജലീബ്​ ഇതുപോലെയായിരിക്കില്ലെന്നും കുവൈത്ത്​ മുനിസിപ്പാലിറ്റി മേധാവി അഹ്​മദ്​ അൽ മൻഫൂഹി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. 

Municipality sets up intensive plan for Jleeb cleaning
Author
Kuwait City, First Published Nov 18, 2019, 12:09 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ 'ക്ലീൻ ജലീബ്​’പദ്ധതിയുടെ ഭാഗമായി ജലീബ്​ അൽ ശുയൂഖിൽ കൂട്ട പരിശോധന നടത്തുമെന്ന  മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ശുശ്രൂഷകൾ നിർത്തി വച്ചു. റെയ്​ഡ്​ മുന്നറിയിപ്പ്​ വന്നതോടെ മലയാളികളടക്കമുള്ള നിരവധി വിദേശികൾ അവധിയെടുത്ത്​ നാട്ടിൽ പോയി.

മൂന്നുമാസം കൊണ്ട്​ പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിന്​ ശേഷം ജലീബ്​ ഇതുപോലെയായിരിക്കില്ലെന്നും കുവൈത്ത്​ മുനിസിപ്പാലിറ്റി മേധാവി അഹ്​മദ്​ അൽ മൻഫൂഹി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്​ അബ്ബാസിയ, ഹസ്സാവി എന്നിവയുൾപ്പെടുന്ന ജലീബ്​ അൽ ശുയൂഖ്​. പരിശോധനക്കായി അധികൃതർ ആക്ഷന്‍ പ്ലാൻ തയാറാക്കിയിട്ടുണ്ട്​. 

മുമ്പങ്ങുമില്ലാത്തവിധം അരിച്ചുപെറുക്കി ശക്​തമായ പരിശോധന നടത്താനാണ് തീരുമാനം. അബ്ബാസിയയയിൽ കെട്ടിടങ്ങളുടെ ബേസ്​മെൻറിൽ പ്രവർത്തിക്കുന്ന  ക്രിസ്​ത്യൻ ദേവാലയങ്ങളിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദിവ്യബലികൾ ഉൾപ്പെടെ എല്ലാ ശുശ്രൂഷകളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടായിരിക്കില്ലെന്ന്​ വിശ്വാസികളെ അറിയിച്ചിട്ടുണ്ട്​.

വീടുകൾ, റിയൽ എസ്​റ്റേറ്റ് കെട്ടിടങ്ങൾ, വെയർ ഹൗസുകൾ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കും. ഓപ്പറേഷന്‍ റൂം തുറന്നും ആകാശ നിരീക്ഷണം നടത്തിയും മേഖലയിൽ നിന്നു നിയമലംഘകരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കനത്ത പരിശോധനക്കാണ്​ നീക്കം.

Follow Us:
Download App:
  • android
  • ios